SignIn
Kerala Kaumudi Online
Friday, 23 October 2026 5.51 PM IST

വി. സതീഷ് കുമാർ ഐ.ഒ.സി ചെയർമാൻ

satheesh

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനായി വി. സതീഷ് കുമാർ ചുമതലയേറ്റു. 2021 ഒക്‌ടോബർ മുതൽ വഹിക്കുന്ന മാർക്കറ്റിംഗ് ഡയറക്ടർ പദവിയ്‌ക്കൊപ്പം ചെയർമാന്റെ അധിക ചുമതലയും വഹിക്കും.

35 വർഷം പ്രവർത്തന പരിചയമുള്ള അദ്ദേഹം ഇന്ത്യൻ ഓയിലിന്റെയും മലേഷ്യയിലെ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ പെട്രോണാസ് ലിമിറ്റഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും ഇന്ത്യൻ ഓയിൽ മൗറീഷ്യസ് ലിമിറ്റഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

സ്ലോവേനിയയിലെ ലുബ്ലിയാന സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ മെക്കാനിക്കൽ എൻജിനീയറാണ് സതീഷ്‌ കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, IOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360