SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

കേരള ഗ്രാമീണ ബാങ്ക് പ്രാവച്ചമ്പലം ശാഖ

gramin

തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് പ്രാവച്ചമ്പലം ശാഖയുടെ ഉദ്ഘാടനം അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ് ലോക്കറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ ചെയർപേഴ്സൺ വിമല വിജയഭാസ്കർ ചടങ്ങിൽ അദ്ധ്യക്ഷനായി. റീജിയണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി,​ പള്ളിച്ചൽ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗീത എന്നിവർ ആശംസകൾ അറിയിച്ചു. കെ.ജി.ബി നൽകുന്ന സബ്സിഡിയോട് കൂടിയ ഗവൺമെന്റ് സ്കീമുകൾ,​ മറ്റു ലോണുകൾ,​ ഓരോ കസ്റ്റമറിനും അനുയോജ്യമായ നിക്ഷേപ സ്കീമുകൾ,​ സാമൂഹിക സുരക്ഷ സ്കീമുകൾ എന്നിവയാണ് ബ്രാഞ്ചിന്റെ സവിശേഷതകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360