SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

ഓ​ണ​ത്തി​ന് 600​ ​കോ​ടി​​ ​വി​ല്പന ല​ക്ഷ്യ​മി​ട്ട് ​ഗോ​പു​ ​ന​ന്തി​ല​ത്ത് ​

ramraj-owner

  • ബെൻസ ബെൻസ ഓഫറിലൂടെ നിരവധി സമ്മാനങ്ങൾ

തൃ​ശൂ​ർ​:​ ​ഗൃ​ഹോ​പ​ക​ര​ണ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഗാ​ഡ്ജ​റ്റ് ​രം​ഗ​ത്തെ​ ​മു​ൻ​നി​ര​ക്കാ​രാ​യ​ ​'​ഗോ​പു​ ​ന​ന്തി​ല​ത്ത് ​ജി​ ​മാ​ർ​ട്ട്'​ ​ഈ​ ​ഓ​ണ​ക്കാ​ല​ത്ത് 600​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​ല്പ​ന​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​വാ​ർ​ഷി​ക​ ​വി​ല്പ​ന​യു​ടെ​ ​പ​കു​തി​ ​കൈ​വ​രി​ച്ച് ​ഇ​ത്ത​വ​ണ​ ​ഗം​ഭീ​ര​മാ​യ​ ​ഓ​ണാ​ഘോ​ഷ​മാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​ഗോ​പു​ ​ന​ന്തി​ല​ത്ത് ​പ​റ​ഞ്ഞു.​ ​ബെ​ൻ​സ​ ​ബെ​ൻ​സ​ ​ഓ​ഫ​റി​ലൂ​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​ ​ഭാ​ഗ്യ​ശാ​ലി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​മെ​ഴ്‌​സി​ഡ​സ് ​ബെ​ൻ​സ് ​കാ​റാ​ണ്.​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​അ​ഞ്ചു​പേ​ർ​ക്ക് ​മാ​രു​തി​ ​എ​സ്‌​പ്ര​സോ​ ​കാ​റും​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കും.​ ​എ​ല്ലാ​ ​ബി​ല്ലി​ലും​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ഓ​ഫ​റു​ക​ൾ​ ​ല​ഭ്യ​മാ​ണ്. ക​മ്പ​നി​യു​ടെ​ 54ാ​മ​ത് ​ഷോ​റൂം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഓ​രോ​ 30​ ​കി​ലോ​മീ​റ്റ​റി​ലും​ ​ഒ​രു​ ​ഷോ​റൂ​മാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​അ​ടു​ത്ത​ ​ഡി​സം​ബ​റി​നു​ള്ളി​ൽ​ ​പ​ത്ത് ​ഷോ​റൂം​ ​തു​റ​ക്കും.​ ​ലാ​ഭ​ ​മാ​ർ​ജി​ൻ​ ​കു​റ​ച്ച്,​ ​വി​റ്റു​വ​ര​വ് ​കൂ​ട്ടു​ക​യെ​ന്ന​ ​രീ​തി​യാ​ണ് ​ഗോ​പു​ ​ന​ന്തി​ല​ത്തി​ന്റേ​ത്.​ ​വാ​ർ​ഷി​ക​ ​വി​റ്റു​വ​ര​വ് ​നി​ല​വി​ലെ​ 1,200​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് ​അ​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 1,600​ ​കോ​ടി​യി​ലേ​ക്കു​യ​ർ​ത്തും.

വിറ്റുവരവ് ലക്ഷ്യം 2,500 കോടി രൂപ

മൊബൈൽ ഫോൺ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ രണ്ട് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് ഗോപു നന്തിലത്ത് വ്യക്തമാക്കി. കമ്പനികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഉത്പന്നങ്ങൾ വാങ്ങുന്നതെന്നതിനാൽ ലാഭത്തിന്റെ നല്ലൊരു പങ്ക് ഉപഭോക്താക്കളുമായി പങ്കുവെക്കാനാകുമെന്ന് ഗോപു നന്തിലത്ത് പറഞ്ഞു. 4,900 മുതൽ 10 ലക്ഷം രൂപ വരെ വില വരുന്ന എൽ.ഇ.ഡി. ടി.വികൾ, 9,000 മുതൽ ആറുലക്ഷം രൂപ വരെയുള്ള റഫ്രിജറേറ്ററുകളുണ്ട്. തവണകളായി പണം നൽകാനുള്ള സൗകര്യവും കാഷ് ബാക്ക് സംവിധാനവുമൊക്കെ പ്രയോജനപ്പെടുത്തി ഉത്പന്നങ്ങൾ സ്വന്തമാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360