SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന് തുടക്കം

mutal

കൊച്ചി: ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് സാങ്കേതികവിദ്യയിലും ബന്ധപ്പെട്ട മേഖലകളിലും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയായ പുതിയ ഇൻവെസ്കോ ഇന്ത്യ ടെക്നോളജി ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ട് 80 മുതൽ 100 ശതമാനം വരെ ടെക്നോളജി, ടെക്നോളജി അനുബന്ധ കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പദ്ധതികളിലും നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. നിഫ്റ്റി ഐ.ടി ടി.ആർ.ഐയിലേക്ക് ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന് ഹിതൻ ജെയ്‌നും ആദിത്യ ഖേമാനിയുമാണ് ഫണ്ട് മാനേജർമാർ. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. എസ്.ഐ.പി നിക്ഷേപകർക്കുള്ള കുറഞ്ഞ തുക 500 രൂപയാണ്. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ)സബ്സ്ക്രിപ്‌ഷൻ സെപ്റ്റംബർ 17ന് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360