SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

മൊത്ത വില സൂചിക 1.31 ശതമാനത്തിലേക്ക് താഴ്‌ന്നു

percent

കൊച്ചി: മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ആഗസ്‌റ്റിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.31 ശതമാനത്തിലെത്തി. ജൂലായിലിത് 2.04 ശതമാനമായിരുന്നു. വ്യാവസായിക, ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് നാണയപ്പെരുപ്പം കുറയാൻ സഹായകമായത്. അവലോകന കാലയളവിൽ ഭക്ഷ്യ വില സൂചിക 3.45 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായി താഴ്‌ന്നു. ഇന്ധന, വൈദ്യുതി വിലയും താഴേക്ക് നീങ്ങി. പയർവർഗങ്ങൾ, നെല്ല്, ധാന്യങ്ങൾ എന്നിവയുടെയും വില കുറഞ്ഞു. അതേസമയം കിഴങ്ങ്, പഴങ്ങൾ എന്നിവയുടെ വില മുകളിലേക്ക് നീങ്ങി.

പ​ലി​ശ​ ​കു​റ​യാ​ൻ​ ​സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്നു

കൊ​ച്ചി​:​ ​ഉ​പ​ഭോ​ക്തൃ,​ ​മൊ​ത്ത​ ​വി​ല​ ​സൂ​ചി​ക​ക​ൾ​ ​കു​ത്ത​നെ​ ​താ​ഴ്ന്ന​തോ​ടെ​ ​അ​ടു​ത്ത​ ​മാ​സം​ ​ന​ട​ക്കു​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കു​ക​ളി​ൽ​ ​കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​വു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റി.​ ​ആ​ഗ​സ്റ്റി​ൽ​ ​പ്ര​ധാ​ന​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​താ​ഴ്‌​ന്ന​തി​നൊ​പ്പം​ ​ക​യ​റ്റു​മ​തി​ ​രം​ഗ​ത്തെ​ ​ത​ള​ർ​ച്ച​യും​ ​പ​ലി​ശ​ ​കു​റ​യ്‌​ക്കാ​ൻ​ ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്‌​ടി​ക്കു​ക​യാ​ണ്.​ ​ആ​ഗോ​ള​ ​വി​പ​ണി​ക​ളി​ൽ​ ​മാ​ന്ദ്യം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​രാ​ജ്യാ​ന്ത​ര​ ​രം​ഗ​ത്ത് ​മ​ത്സ​ര​ക്ഷ​മ​ത​ ​കു​റ​ഞ്ഞു.​ ​ഇ​തി​നാ​ൽ​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കു​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന് ​വ്യ​വ​സാ​യി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​കു​റ​ഞ്ഞെ​ങ്കി​ലും​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ൽ​ ​മി​ക​ച്ച​ ​ഉ​ണ​ർ​വ് ​തു​ട​രു​ന്ന​തി​നാ​ൽ​ ​പ​ലി​ശ​ ​ഇ​ള​വ് ​ക​രു​ത​ലോ​ടെ​ ​വേ​ണ​മെ​ന്ന​ ​നി​ല​പാ​ടാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​ശ​ക്തി​കാ​ന്ത് ​ദാ​സി​നു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360