SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ഖാദി കരകൗശല തൊഴിലാളി വേതനം ഉയർത്തി

khadi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിവസത്തിന്റെ ആഘോഷവും കണക്കിലെടുത്ത് ലക്ഷക്കണക്കിന് ഖാദി കരകൗശല തൊഴിലാളികൾക്ക് കേന്ദ്ര ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ വൻ വേതന വർദ്ധന പ്രഖ്യാപിച്ചു. സ്പിന്നർമാർക്ക് 25 ശതമാനവും നെയ്ത്തുകാർക്ക് ഏഴ് ശതമാനവും വേതന വർദ്ധന ലഭിക്കും. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് മുതൽ വർദ്ധിപ്പിച്ച വേതനം പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ മനോജ് കുമാർ പറഞ്ഞു. ഇതോടൊപ്പം നെയ്‌ത്തുകാർക്ക് ഒരു നൂൽക്കിഴിക്ക് രണ്ടര രൂപ അധികം ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം ഖാദിയുടെ വിറ്റുവരവ് 1.55 ലക്ഷം കോടി കവിഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 'ഖാദി ക്രാന്തി' പ്രോഗ്രാം സ്പിന്നർമാരുടെയും നെയ്ത്തുകാരുടെയും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയതായും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360