SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

സീരീസ് 4 ഹോം ലിഫ്‌റ്റുകളുമായി  നിബവ്‌

nibav

കൊച്ചി: പ്രമുഖ ഹോം ലിഫ്‌റ്റ് ബ്രാൻഡായ നിബവ് അത്യാധുനിക സാങ്കേതിവിദ്യയോടെ സീരീസ് 4 ഹോം ലിഫ്‌റ്റുകൾ അവതരിപ്പിച്ചു. നവീന സാങ്കേതികവിദ്യയ്‌ക്കൊപ്പം രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്‌റ്റുകൾ ഉപഭോക്താക്കൾക്ക് ആഡംബര അനുഭവം നൽകും. എ.ഐ ക്യാബിൻ ഡിസ്‌പ്ലേ, സ്വയം പ്രവർത്തിക്കുന്ന എൽ.ഒ.പി ഡിസ്‌പ്ലേ, സുഗമമായ ലാൻഡിംഗ് സാദ്ധ്യമാക്കുന്ന ലിഡാർ 2.0 ടെക്‌നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്‌റ്റുകൾ ഹോം എലിവേറ്റർ രംഗത്ത് വിപ്ലവമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക് പതിപ്പ് വിശാലതയുള്ള എയർ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിംഗ്, ന്യൂസിലാൻഡ് വൂൾ കാർപ്പെറ്റ്, സ്റ്റാർലൈറ്റ് സീലിംഗ്, ലെതർ ഫിനിഷിലുള്ള ഇന്റീരിയർ എന്നിവയും ഈ ലിഫ്‌റ്റിന്റെ സവിശേഷതയാണെന്ന് നിബവ് സ്ഥാപകനും സി.ഇ.ഒയുമായ വിമൽ ബാബു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360