SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ജെമിനി എ.ഐയോടെ മോട്ടറോള റേസർ 50

moto-razr

കൊച്ചി: റേസർ വിഭാഗത്തിലെ ഏറ്റവും പുതിയ മോട്ടറോള റേസർ 50 പുറത്തിറങ്ങി. സെഗ്‌മെന്റിലെ ഏറ്റവും വലിയ 3.6” എക്സ്റ്റേണൽ ഡിസ്‌പ്ലേ, ഗൂഗിളിന്റെ ജെമിനി എ.ഐ, ടിയർഡ്രോപ്പ് ഹിഞ്ച്, 50 എം.പി ക്യാമറ എന്നിവയടങ്ങുന്നതാണ് ഈ മടക്കാവുന്ന സ്‌മാർട്ട്‌ഫോൺ. ഐ.പി.എക്സ് 8 അണ്ടർവാട്ടർ പ്രൊട്ടക്ഷനുമുണ്ട്. 8 ജിബി റാം + 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുള്ള പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7300 എക്‌സ് പ്രോസസർ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 50. പ്രീമിയം വീഗൻ ലെതർ ഫിനിഷിലും കൊയാള ഗ്രേ, ബീച്ച് സാൻഡ്, സ്പിരിറ്റ് ഓറഞ്ച് എന്നീ നിറങ്ങളിലും ലഭ്യമായ മോട്ടോറോള റേസർ 50യുടെ വിപണി വില 64,999 രൂപയാണ്. ആമസോൺ, മോട്ടറോള.ഇൻ, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ 49,999 രൂപയ്ക്ക് (5000 രൂപയുടെ ഉത്സവ കിഴിവും 10,000 രൂപയുടെ ബാങ്ക് കിഴിവും ഉൾപ്പെടെ) വിൽപ്പനയ്‌ക്കെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360