SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

വാക്കറൂ ഫൗണ്ടേഷന്റെ വിൻവെളി പദ്ധതിക്ക് തുടക്കം

walkaroo

കൊച്ചി: വാക്കറൂ ഇൻർനാഷണലിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി(സി.എസ്.ആർ)വിഭാഗമായ വാക്കറൂ ഫൗണ്ടേഷനും ഇ-റോട്ടറിയും ഓപ്പൺ സ്‌പേസ് ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന വിൻവെളി പദ്ധതിക്ക് തുടക്കമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആറ് വിദ്യാലയങ്ങളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. ഓപ്പൺ സ്‌പേസ് ഫൗണ്ടേഷൻ അവതരിപ്പിച്ച നമ്മ ടെലിസ്‌കോപ്പ്‌ പ്രോജക്ടിന്റെ ഭാഗമാണ് ഈ സംരംഭം. വിദ്യാർത്ഥികൾക്ക് ടെലിസ്‌കോപ്പുകളും വാനനിരീക്ഷണ അറിവും പ്രായോഗിക പരിശീലനവും നൽകി ബഹിരാകാശ വിസ്മയങ്ങൾ കണ്ടറിയുവാനും ആസ്വദിക്കുവാനും ഇതിലൂടെ അവസരം ലഭിക്കും. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളിൽ സയൻസ്, ടെക്‌നോളജി, എൻഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ താത്പ്പര്യം സൃഷ്‌ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സെപ്തംബർ 24 മുതൽ 27 വരെ തീയതികളിൽ സംഘടിപ്പിച്ച ഒരു ടെലിസ്‌കോപ് പ്രദർശനത്തിനൊപ്പം പദ്ധതി പ്രവർത്തനമാരംഭിക്കും.

ഈ വർഷം സെപ്‌തംബർ മുതൽ അടുത്ത ഫെബ്രുവരി വരെ നടക്കുന്ന ഈ പ്രോജക്ടിൽ നക്ഷത്രനിരീക്ഷണം, ചാന്ദ്രനിരീക്ഷണം, നക്ഷത്ര സമൂഹങ്ങളെ പരിചയപ്പെടുത്തുന്ന സെഷനുകൾ, വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ എന്നിവയുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360