SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

പുതിയ കളർ ലേസർജെറ്റ് പ്രോ പ്രിന്ററുകളുമായി എച്ച്.പി

colur

കൊച്ചി: ഓഫീസ് ആവശ്യങ്ങൾക്കായി അനുയോജ്യമായ പുതിയ കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് പ്രിന്ററുകൾ അവതരിപ്പിച്ച് എച്ച്.പി. ഊർജക്ഷമതയുള്ള ടെറാജെറ്റ് ടോണർ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യതയാർന്ന നിറങ്ങളും ഉയർന്ന പ്രിന്റിംഗ് വേഗതയും കളർ ലേസർജെറ്റ് പ്രോ 3000 സീരീസ് ഉറപ്പുതരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായി, സിംഗിൾ ഫംഗ്ഷൻ കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3203ഡി.ഡബ്‌ള്യു, മൾട്ടി ഫംഗ്ഷൻ കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3303ഡി.ഡബ്‌ള്യു എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. 40,000 പേജുകൾ വരെ ഈടുനിൽക്കുന്ന നീണ്ട ആയുസ് എച്ച്.പി ഉറപ്പുനൽകുന്നു.

ഒരു ടോണറിൽ 1300 ബ്ലാക്ക് പേജുകളും 1200 കളർ പേജുകളും പ്രിന്റെടുക്കാൻ കഴിയും. ഡ്യൂപ്ളെക്സ് പ്രിന്റിംഗ് സംവിധാനം, സുഗമമായ ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡർ, എച്ച്.പി സ്മാർട്ട് ആപ്പ്, എച്ച്.പി വോൾഫ് പ്രോ സെക്യൂരിറ്റി, ആവശ്യമില്ലാത്ത സമയത്ത് തനിയെ ഓഫ് ആവുകയും പ്രിന്റ് ചെയ്യാനുള്ള നിർദേശമെത്തുമ്പോൾ തനിയെ ഓൺ ആവുകയും ചെയ്യുക എന്നീ പ്രത്യേകതകളുമുണ്ട്. 50,304 രൂപയാണ് കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3203 ഡി.ഡബ്‌ള്യുവിന്റെ വില. കളർ ലേസർജെറ്റ് പ്രോ പ്രിന്റർ 3303 ഡി.ഡബ്‌ള്യുവിന് വില 61,181 രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360