SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ഓറിയന്റൽ ട്രൈമെക്‌സ് അവകാശ ഓഹരി വിൽപ്പന

oriental

കൊച്ചി: മുൻനിര ഗ്രാനൈറ്റ് ഉത്പ്പാദകരായ ഓറിയന്റൽ ട്രൈമെക്‌സ് അവകാശ ഓഹരി വിൽപ്പനയിലൂടെ 48.51 കോടി രൂപ സമാഹരിക്കുന്നു. ഓഹരിയൊന്നിന് 11 രൂപ നിരക്കിൽ 4.41 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. സെപ്തംബർ 27ന് അവകാശ ഓഹരി വില്പന അവസാനിക്കും. സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. 3:2 അനുപാതത്തിലാണ് അവകാശ ഓഹരി കണക്കാക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും 10 രൂപ മുഖവിലയുള്ള മൂന്ന് അവകാശ ഓഹരികൾ എന്ന തോതിലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360