SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

നെസ്റ്റ് ഗ്രൂപ്പ് എം.ഡി  ഡോ.എൻ. ജഹാംഗീറിന് പുരസ്‌കാരം

nest

കൊച്ചി: നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എൻ. ജഹാംഗീറിന് കൊച്ചിൻ ടെക്‌നോപോളിസ് റോട്ടറി വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം നൽകി ആദരിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ സുന്ദരവടിവേലു പുരസ്‌കാരം സമർപ്പിച്ചു.

സാമൂഹികമാറ്റത്തിനുതകുന്ന തരത്തിൽ നെസ്റ്റ് ഗ്രൂപ്പിനെ നയിക്കുകയും ആയിരക്കണക്കിനു പേർക്ക് തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തതിനാണ് പുരസ്‌കാരമെന്ന് സുന്ദരവടിവേലു പറഞ്ഞു. റോട്ടറിയുടെ ഏറ്റവും വലിയ ബഹുമതിയായ ഓണററി മെമ്പർഷിപ്പും റോട്ടറി ഇൻറർനാഷണൽ മെമ്പർഷിപ്പും ഡോ.എൻ. ജഹാംഗീറിന് നൽകി.

റോട്ടറി നിയുക്ത ഗവർണർ ഡോ.ജി.എൻ രമേശ്, ഗവർണർ ജോഷി ചാക്കോ, മുൻ ഗവർണർമാരായ ഡോ. അജയ് കുമാർ, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, NEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360