
കൊച്ചി: ഹോം സ്മാർട്ട് ടി.വികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പി.സി' എന്ന സാങ്കേതികവിദ്യ കുറഞ്ഞ മുതൽ മുടക്കിൽ ടി.വികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും. ഇന്റർനെറ്റ് കണക്ഷൻ, സ്മാർട്ട് ടി.വി, കീബോർഡ്, മൗസ്, ജിയോ ക്ലൗഡ് പി.സി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്.
സ്മാർട്ട് ടിവി ഇല്ലാത്തവർക്ക് സാധാരണ ടി.വിയെ ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബറിനൊപ്പം വരുന്ന സെറ്റ്ടോപ്പ് ബോക്സുകളിലൂടെ കമ്പ്യൂട്ടറാക്കാം. ഇന്റർനെറ്റ് വഴി ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്ട് ചെയ്യാൻ ഏത് ടി.വിയെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ജിയോ ക്ലൗഡ് പി.സി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |