SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

എഫ്.സി.ഐക്ക് 10,700 കോടി മൂലധന നിക്ഷേപം

fci

ന്യൂഡൽഹി: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്‌ക്ക്(എഫ്‌.സി.ഐ) നടപ്പു സാമ്പത്തിക വർഷത്തിൽ പ്രവർത്തന മൂലധനമായി 10,700 കോടി രൂപ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സി.സി.ഇഎ) അംഗീകാരം നൽകി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. 1964-ൽ 100 കോടി രൂപ അംഗീകൃത മൂലധനത്തോടെയും നാല് കോടി രൂപ ഓഹരി നിക്ഷേപത്തോടെയുമാണ് എഫ്‌.സി.ഐ പ്രവർത്തനം തുടങ്ങിയത്. 2023 ഫെബ്രുവരിയിൽ മൂലധനം 21,000 കോടി രൂപയായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360