
ചെന്നൈ: ഉറക്കം കെടുത്തുന്ന കൊതുകുകളെ തുരത്താൻ നിപ്പോ സൂപ്പർ വിപണിയിൽ. വീടുകളിൽ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന കൊതുക് നിവാരണ ഉപകരണമാണിത്. ഇന്തോ നാഷണൽ ലിമിറ്റഡ് നിപ്പോ ബ്രാൻഡിൽ ആദ്യമായിട്ടാണ് നിപ്പോ സൂപ്പർ കൊതുകുനിവാരണ ഉപകരണം പുറത്തിറക്കുന്നത്.
രാജ്യത്ത് 23 ലക്ഷം ചില്ലറവിൽപ്പന കേന്ദ്രങ്ങളിലും ഇ കൊമേഴ്സ് വെബ് സൈറ്റുകളിലും നിപ്പോ സൂപ്പർ ലഭ്യമായിരിക്കും. നിലവിലുള്ള എല്ലാ കൊതുകുനിവാരണ ഉപകരണങ്ങളെയും അപേക്ഷിച്ച് വേഗത്തിലും കാര്യക്ഷമതയിലും നിപ്പോ സൂപ്പർ ഒരുപടി മുന്നിലായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചന്ദന സുഗന്ധവും ഇതിന്റെ പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |