SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 PM IST

കേരളത്തിൽ തെർമൽ ഇൻസുലേഷൻ വിപ്ളവമാകും

emerge

കൊച്ചി: കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതികവിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്‌സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ബി.എ.ഐ) 'ബി.എ.ഐ എമർജ് 2024' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കെട്ടിടങ്ങളിൽ, വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും ക്രമീകരിച്ചു നിർത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് തെർമൽ ഇൻസുലേഷൻ ടെക്നോളജി. ഇൻസുലേഷന്റെ ഉയർന്ന താപ പ്രതിരോധ സംവിധാനമാണ് ഇത്തരത്തിൽ ഊർജക്ഷമത കൈവരിക്കാൻ സഹായിക്കുന്നത്. ക്ലേസിസ് ലൈഫ്‌സ്റ്റൈൽ വികസിപ്പിച്ച തെർമൽ ഇൻസുലേഷൻ ടെക്നോളജിയിലൂടെ പണിത കെട്ടിടങ്ങളിൽ വൈദ്യുതി ഉപയോഗം 80 ശതമാനത്തോളം ലാഭിക്കാനായി. കേരളം പോലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ സംസ്ഥാനങ്ങളിൽ തെർമൽ ഇൻസുലേഷൻ ടെക്നോളജി വളരെ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കൺസ്ട്രക്ഷൻ ടെക്‌നോളജിയുടെ സാദ്ധ്യതകളെക്കുറിച്ചാണ് സെമിനാർ നടത്തിയത്. ഭാവിയിലെ നിർമ്മാണ സാങ്കേതിക വിദ്യകൾക്ക് പുറമെ, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതും ഊർജക്ഷമത ഉറപ്പാക്കുന്നതുമായ കെട്ടിടങ്ങളുടെ നിർമ്മാണ രീതികളെക്കുറിച്ചും സെമിനാറിൽ ചർച്ച നടത്തി. നിർമാണ മേഖലയിലെ പ്രമുഖ ഉൾപ്പടെ മേഖലയിലെ വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360