SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

വിദേശ നാണയ ശേഖരം മൂക്കുകുത്തി

forign

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയുന്നതിനായി വിപണിയിൽ ഇടപെട്ടതിനാൽ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിൽ കനത്ത ഇടിവുണ്ടായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ തുടർച്ചയായി കരുത്ത് നേടുന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ഒക്‌ടോബർ 15ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,780 കോടി ഡോളർ കുറഞ്ഞ് 65,789 കോടി ഡോളറായി. ഇരുപത്തിയാറ് വർഷത്തിനിടെ ഒരു വാരത്തിൽ വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ആറാഴ്ചയ്ക്കിടെ വിദേശ ശേഖരത്തിൽ 3,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതോടെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതാണ് തിരിച്ചടിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360