SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ജെയിൻ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഒഫ് ഫ്യൂച്ചർ ലോഗോ പ്രകാശനം

jain

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന്റെ സമ്മിറ്റ് ഒഫ് ഫ്യൂച്ചർ കേരള 2025ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിർണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്.

സംവാദങ്ങൾ, മാസ്റ്റർക്ലാസുകൾ, ശിൽപ്പശാലകൾ, റോബോട്ടിക്‌സ് സാങ്കേതികവിദ്യകളുടെ വികാസം എന്നിവയിലെ പ്രദർശനവും സമ്മിറ്റിന്റെ ഭാഗമായി നടക്കും.

കൃഷി മുതൽ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളിൽ സുസ്ഥിര വികസനത്തിനായി സുരക്ഷിത സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം ജോസഫ് പറഞ്ഞു. പരിസ്ഥിതി, സർഗാത്മക കലകൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്ന് പ്രോ വൈസ് ചാൻസലർ ഡോ. ജെ.ലത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360