
കൊച്ചി: കേരളത്തിന്റെ മാരിടൈം മേഖലയുടെ പുരോഗതിക്ക് വിഴിഞ്ഞത്ത് നടപ്പാക്കിയ പൊതു, സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലും പരിഗണിക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള മാരിടൈം ബോർഡ് (കെ.എം.ബി) കൊച്ചിയിൽ സംഘടിപ്പിച്ച കേരള മാരിടൈം എഡ്യൂക്കേഷൻ കോൺഫറൻസ് (കെ.എം.ഇ.സി–2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീണ്ടകര, കൊടുങ്ങല്ലൂർ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പി.പി.പി മാതൃക നടപ്പാക്കാൻ ആലോചിക്കുകയാണ്.
മാരിടൈം വിദ്യാഭ്യാസത്തിലെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള പദ്ധതിയുടെ ലോഗോയും വീഡിയോയും മന്ത്രി പ്രകാശിപ്പിച്ചു. ഫിഷറീസ്-തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കെ.എം.ബി ചെയർമാൻ എൻ.എസ്. പിള്ള, കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർമാൻ ബി. കാശി വിശ്വനാഥൻ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്‌ടർ ആർ. ഗിരിജ, കെ.എം.ബി ചീഫ് എക്‌സിക്യുട്ടീവ് ഷൈൻ എ. ഹഖ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |