SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 PM IST

ക്രിസ്മസ് ആഘോഷിക്കാൻ മൈജി എക്‌സ് മാസ്സ് സെയിൽ നാളെ മുതൽ

myg

ദിവസം ഒരു ലക്ഷം രൂപയും സ്വർണ നാണയവും സമ്മാനം നൽകും

കോഴിക്കോട്: ക്രിസ്മസ് വിപണിക്ക് ആവേശം പകരാൻ മൈജി എക്‌സ് മാസ്സ് സെയിൽ നാളെ മുതൽ ഡിസംബർ 31 വരെ നടക്കും. ഓണക്കാലത്തെ പോലെ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപയാണ് ഒരു ഭാഗ്യശാലിക്ക് സമ്മാനം. 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകളിലൂടെ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും. ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു സ്വർണ നാണയവും സമ്മാനം നേടാം. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ സ്മാർട്ട് ടി.വി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, സ്മാർട്ട് ഫോൺ എന്നിങ്ങനെ ഒട്ടനവധി വിലയേറിയ സമ്മാനങ്ങളും നൽകുന്നുണ്ട്. എല്ലാ റേഞ്ചിലും തിരഞ്ഞെടുത്ത 50 ശതമാനം മുതൽ 75 ശതമാനം വരെ ഇളവും ലഭിക്കും.
മൈജി എക്‌സ് മാസ്സ് സെയ്‌ലിന്റെ ഭാഗമായി ടി.വി.എസ് ക്രെഡിറ്റ്, ബജാജ് ഫിൻസെർവ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇ.എം.ഐ പർച്ചേസുകളിൽ ക്യാഷ് ബാക്ക് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360