SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

കൺസ്യൂമർഫെഡ് വിപണനമേള 23 മുതൽ 75 കോടിയുടെ വിറ്റുവരവ് ലക്ഷ്യം

triveni

കൊ​ച്ചി​:​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ക്രി​സ്‌​മ​സ്-​പു​തു​വ​ത്സ​ര​ ​വി​പ​ണ​ന​മേ​ള​ 23​ ​മു​ത​ൽ​ ​ജ​നു​വ​രി​ ​ഒ​ന്നു​വ​രെ​ 170​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.​ 13​ ​ഇ​നം​ ​നി​ത്യോ​പ​യോ​ഗ​ ​വ​സ്‌​തു​ക്ക​ൾ​ ​ല​ഭി​ക്കു​ന്ന​ ​മേ​ള​ക​ൾ​ ​വ​ഴി​ 75​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​റ്റു​വ​ര​വാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​എം.​ ​മെ​ഹ​ബൂ​ബ്,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​ർ​ ​എം.​ ​സ​ലിം​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
കോ​ട്ട​യ​ത്തെ​ ​സം​സ്ഥാ​ന​ത​ല​ ​വി​പ​ണി​ ​ഇ​ന്ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ഏ​റ്റു​മാ​നൂ​രി​ൽ​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പു​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പു​റ​മെ​ 13​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​മേ​ള​ ​ഒ​രു​ക്കും.​ 156​ ​ത്രി​വേ​ണി​ ​വി​ല്പ​ന​ശാ​ല​ക​ളി​ലും​ ​മേ​ള​ ​ഒ​രു​ക്കും.​ ​പൊ​തു​വി​പ​ണി​യേ​ക്കാ​ൾ​ 40​ ​ശ​ത​മാ​നം​ ​വി​ല​ക്കു​റ​വി​ൽ​ ​സ​ബ്സി​ഡി​ ​ഇ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കും.​ ​സ​ബ്സി​ഡി​യി​ല്ലാ​ത്ത​വ​ 10​ ​മു​ത​ൽ​ 35​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ക്കു​റ​വി​ൽ​ ​ല​ഭ്യ​മാ​ക്കും.​ ​തി​ര​ക്ക് ​ഒ​ഴി​വാ​ക്കാ​ൻ​ ​മു​ൻ​കൂ​ർ​ ​കൂ​പ്പ​ണും​ ​സ​മ​യ​ക്ര​മ​വും​ ​ന​ൽ​കും. സംസ്ഥാനവിപണിയിൽ പ്ര​തി​ദി​നം​ 5​0​0​ ഉം​ ജി​ല്ലാ​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ 3​0​0​ ഉം​ ത്രി​വേ​ണി​ക​ളി​ൽ​ 7​5​ ഉം​ വീ​തം​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി​ സാ​ധ​ന​ങ്ങ​ൾ​ ല​ഭ്യ​മാ​ക്കും​.
ക്രി​സ്‌​മ​സ് ​ആ​ഘോ​ഷ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​തേ​യി​ല,​ ​ബി​രി​യാ​ണി​ ​അ​രി,​ ​ഡാ​ൽ​ഡ,​ ​ആ​ട്ട,​ ​മൈ​ദ,​ ​റ​വ,​ ​അ​രി​പ്പൊ​ടി​ക​ൾ,​ ​സേ​മി​യ,​ ​പാ​ല​ട,​ ​അ​രി​യ​ട,​ ​ചു​വ​ന്നു​ള്ളി,​ ​സ​വാ​ള​ ​എ​ന്നി​വ​യും​ ​ല​ഭി​ക്കും.​ ​ഉ​പ​ഭോ​ക്താ​വി​ന് ​ആ​വ​ശ്യ​മാ​യ​ ​മു​ഴു​വ​ൻ​ ​സാ​ധ​ന​ങ്ങ​ളും​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ച്ച​ ​വി​ല​യി​ലാ​കും​ ​സ​ബ്സി​ഡി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​റ്റ​ഴി​ക്കു​ക.

പ​ത്തു​ദി​വ​സ​ത്തെ​ ​ഇ​ട​പെ​ട​ലി​ലൂ​ടെ​ ​പൊ​തു​വി​പ​ണി​യി​ൽ​ ​ഉ​ത്സ​വ​ക്കാ​ല​ത്തെ​ ​വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​മു​ഖാ​ന്തി​രം​ ​ന​ട​ത്തു​ന്ന​ ​മേ​ള​ക​ൾ​ ​വ​ഴി​ 10​ ​മു​ത​ൽ​ 40​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ ​കു​റ​യ്‌​ക്കാ​ൻ​ ​പൊ​തു​വി​പ​ണി​യി​ലെ​ ​വ്യാ​പാ​രി​ക​ൾ​ ​നി​ർ​ബ​ന്ധി​ത​രാ​കും.
എം.​ ​മെ​ഹ​ബൂ​ബ്,
ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​
ചെ​യ​ർ​മാ​ൻ​ ​
എം.​ ​സ​ലിം,
മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​ർ​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CONSUMERFED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360