
ന്യൂഡൽഹി: റെനോ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ ഉപഭോക്താക്കൾക്കായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റി എല്ലാ മോഡലുകൾക്കും ഒരുപോലെ അവതരിപ്പിക്കുന്നു.പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന ഈ വാറന്റി എല്ലാ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകളുമായും മെറ്റീരിയൽ, വർക്ക്മാൻഷിപ്പ്, നിർമ്മാണ തകരാറുകൾ എന്നിവയുമായും ബന്ധപ്പെട്ട് എല്ലാം കവർ ചെയ്യുന്ന വാറന്റിയാണ്.
ഉപഭോക്താവ് ആദ്യമെന്ന സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് റെനോ ഏഴ് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമുകളിൽ ഒരുപോലെ അപകടത്തിൽ പെടുന്ന വാഹനം കെട്ടിവലിച്ച് കൊണ്ടു പോകുന്നതുൾപ്പെടെയുള്ള 24x7 റോഡ്സൈഡ് അസിസ്റ്റൻസ് കൊംപ്ലിമെന്ററിയായി നൽകുന്നു. ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിക്കുന്ന നൂതനവും വിശ്വസനീയവുമായ പരിഹാരങ്ങൾ നൽകുന്നതിൽ റെനോയ്ക്ക് ഒരു പാരമ്പര്യമുണ്ടെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും കൺട്രി സി.ഇ.ഒയുമായ വെങ്കട്ട്‌റാം എം പറഞ്ഞു.
എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമുകൾ
● 4 വർഷം/100000 കി.മീ (ഏതാണോ ആദ്യം),
● 5 വർഷം/1,20,0000 കി.മീ (ഏതാണോ ആദ്യം)
● 6 വർഷം/1,40,000 കി.മീ (ഏതാണോ ആദ്യം)
●7 വർഷം/ പരിധിയില്ലാത്ത കി.മീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |