SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

തട്ടിപ്പുമായി കേതൻ പരേഖ് വീണ്ടും രംഗത്ത്

ketan-parek

കൊച്ചി: അമേരിക്ക ആസ്ഥാനമായ വിദേശ നിക്ഷേപ സ്ഥാപനത്തിന് വേണ്ടി വിപണിയിൽ നിന്ന് നിയമവിരുദ്ധമായി നേട്ടമുണ്ടാക്കിയതിന് പഴയകാല ഓഹരിത്തട്ടിപ്പ് നായകനായ കേതൻ പരേഖിനെതിരെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബാേർഡ് ഒഫ് ഇന്ത്യ(സെബി) വീണ്ടും നടപടി സ്വീകരിച്ചു. ഇരുപത് സ്ഥലങ്ങളിൽ നിന്ന് 22 സ്ഥാപനങ്ങൾ വഴി നടത്തിയ ഇടപാടുകളിലൂടെ കേതൻ പരേഖും സിംഗപ്പൂരിലെ ഓഹരി വ്യാപാരിയായ രോഹിത് സൽഗാവോക്കറും ചേർന്ന് 65.77 കോടി രൂപയുടെ ലാഭം തട്ടിപ്പിലൂടെ നേടിയെന്നാണ് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2000ലെ ഓഹരി തട്ടിപ്പിനെ തുടർന്ന് ദീർഘകാലം ജയിലിലായിരുന്ന കേതൻ പരേഖിനെ 14 വർഷത്തേക്ക് ഓഹരി വ്യാപാരത്തിൽ നിന്ന് സെബി വിലക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360