
കൊച്ചി: അർദ്ധ രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന ആദ്യ പാക്കേജായ സൂപ്പർ ഹീറോയുമായി മുൻനിര ടെലികോം സേവന ദാതാവായ വി വാർഷിക റീചാർജ് വിഭാഗം വിപുലമാക്കി. ഉയർന്ന ഡാറ്റയ്ക്കായുള്ള ഡിമാൻഡ് കൂടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. പ്രതിമാസ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വരെ അധിക നേട്ടം നൽകുന്ന ഏറ്റവും മികച്ച മൂന്നു വാർഷിക പദ്ധതികളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. അർദ്ധ രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റയ്ക്ക് ശേഷം 2 ജി.ബി പ്രതിദിന ക്വാട്ടയും അതിലെ ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തിലേക്കു മാറ്റുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവറും ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലെ ഡാറ്റ റീചാർജിനായി ഡിലൈറ്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങൾക്കു പുറമെ ഡിസ്നി ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി സബ്സ്ക്രിപ്ഷനുകളും മുഴുവൻ വർഷത്തേക്കു ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |