
കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കൻ ഏഷ്യയിലേയും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനായി മുൻനിര ആഗോള വെഞ്ചർ ക്യാപിറ്റൽ സ്ഥാപനമായ അക്‌സൽ 650 ദശലക്ഷം ഡോളർ സമാഹരിച്ചു. നിർമ്മിത ബുദ്ധി, കൺസ്യൂമർ, ഫിൻടെക്, നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെന്റർഷിപ്, നെറ്റ്‌വർക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നൽകുന്ന അക്‌സൽ ആഗോള തലത്തിൽ 40 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ 16 വർഷം മുമ്പാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി ഇപ്പോഴത്തെ 2,700 ഡോളറിൽ നിന്ന് 60 ശതമാനം വർദ്ധിച്ച് 2029ൽ 4,300 ഡോളറാകുമെന്ന കണക്കു കൂട്ടലിൽ ഉപഭോക്തൃ മേഖലയിലെ നിക്ഷേപങ്ങൾക്ക് വൻ സാധ്യതകളാണുള്ളത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപങ്ങളും വൻ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |