
ന്യൂഡൽഹി: ഇന്ററാക്ടീവ് സോഷ്യൽ ഗെയിമിംഗ് പ്ലാറ്റ്ഫോമായ വിൻസോയും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും ഇന്ത്യയിലെ ആദ്യത്തെ ജീൻ കൗൺസിലിംഗ് സൗകര്യം സ്ഥാപിക്കാൻ കൈകോർക്കുന്നു.
ജീൻ കൗൺസിലിംഗിലൂടെ അർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ ഫണ്ട് സ്വരൂപിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിൻസോ 'പ്ലേ ടു പ്രിവന്റ് ക്യാൻസർ' എന്ന സംരംഭം ആരംഭിച്ചു. ഈ പദ്ധതിയിലൂടെ വിൻസോ ഉപയോക്താക്കളിൽ നിന്ന് സമാഹരിച്ച തുക ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ ക്യാൻസറിന് (എ.സി.ടി.സി.ആർ.ഇ.സി) സംഭാവന ചെയ്തു, ഇത് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ജീൻ കൗൺസിലിംഗ് ടീമിനെ പരിശീലിപ്പിക്കാൻ ഉപയോഗിക്കും.
വിൻസോയും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും തമ്മിലുള്ള പങ്കാളിത്തം, ജനിതക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താനും ക്യാൻസർ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും സഹായിക്കും.
ക്യാൻസർ ബാധിതരായ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് പങ്കാളിത്തം ഗുണകരമാകുമെന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്യാൻസർ ജനറ്റിക്സ് ക്ലിനിക്കിന്റെ തലവനായ ഡോ. രാജീവ് സരിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |