SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

യൂണിയൻ ബാങ്ക് എൻ.ആർ.ഐ കാർണിവൽ

union-bank

മുംബയ്: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) മാത്രമായി സംഘടിപ്പിക്കുന്ന കാർണിവൽ ആരംഭിച്ചു. ബംഗളൂരിൽ ആരംഭിച്ച് മുംബയിൽ സമാപിക്കുന്ന കാർണിവൽ ന്യൂഡൽഹി, മദാപൂർ, എറണാകുളം, ഗോവ ഉൾപ്പെടെ 15ലധികം പ്രമുഖ നഗരങ്ങളിൽ എത്തും.
സാംസ്‌കാരിക അനുഭവങ്ങൾ, കുടുംബാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകളും പ്രദാനം ചെയ്യുകയാണ് എൻ.ആർ.ഐ കാർണിവലിന്റെ ലക്ഷ്യം. പ്രവാസി ഇന്ത്യക്കാർക്ക് കണക്ട് ചെയ്യാനും പഠിക്കാനും ആസ്വദിക്കാനുമുള്ള ഏകജാലക പരിപാടിയാണിത്.
സാമ്പത്തിക വളർച്ചയ്ക്കും ഭാവിയിലെ ആസ്തികൾ സുരക്ഷിതമാക്കുന്നതിനുമുള്ള തന്ത്രങ്ങൾ വ്യക്തമാക്കുന്ന വിദഗ്ദ്ധ സെഷനുകൾ, കുടുംബ സൗഹൃദ, വിനോദ പ്രവർത്തനങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് ലോഞ്ചുകൾ, എക്‌സ്‌ക്ലൂസിവ് എൻ.ആർ.ഐ ബാങ്കിംഗ് ഓഫറുകൾ എന്നിവ കാർണിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360