SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

വിഴിഞ്ഞം കോൺക്ലേവിൽ നിക്ഷേപകരുടെ പങ്കാളിത്തമേറുന്നു

rajeev

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആഗോള നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്ന രാജ്യാന്തര കോൺക്ലേവിൽ അൻപതിലധികം നിക്ഷേപകരും 300 പ്രതിനിധികളും പങ്കെടുക്കും. ജനുവരി 28, 29 തീയതികളിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന കോൺക്ലേവിൽ ഇരുപത് നിക്ഷേപകരുമായി ധാരണാപത്രം ഒപ്പിടുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ, ദേശീയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്കൊപ്പം മറ്റ് മേഖലകളിലേക്കും നിക്ഷേപം ആകർഷിക്കാനാണ് ശ്രമം.

ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെ.എസ്‌.ഐ.ഡി.സി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.എൻ വാസവൻ, പി. രാജീവ് എന്നിവർ പങ്കെടുക്കും. കോൺക്ലേവിനോടനുബന്ധിച്ച് തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോർട്സിന്റെ ആഭിമുഖ്യത്തിലും ‘ട്രിവാൻഡ്രം സ്പീക്സ്’ എന്ന പേരിൽ ചർച്ച നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360