SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

കരുതലോടെ നിക്ഷേപിച്ചാൽ നികുതി ലാഭിക്കാം

invest

കൊച്ചി: നടപ്പു സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ആദായ നികുതി ഇളവ് പരമാവധി നേടാൻ മാർഗങ്ങൾ തേടുകയാണ് നികുതിദായകർ. നികുതി ഇളവുകൾ നേടുന്നതിന് തൊഴിലുടമയ്ക്ക് നിക്ഷേപ വിവരങ്ങൾ സമർപ്പിക്കാനുള്ള കാലാവധി അടുക്കുമ്പോഴും വ്യക്തമായ പ്‌ളാനിംഗ് ഇല്ലാത്തവർ വിവിധ നിക്ഷേപ മാർഗങ്ങൾ തേടുന്ന സമയമാണിത്.
വരുമാനം,സുരക്ഷ, വഴക്കം, സുതാര്യത, എളുപ്പം പണം ലഭിക്കാനുള്ള സാദ്ധ്യതകൾ തുടങ്ങിയവ അടിസ്ഥാനമായി നിക്ഷേപകർക്ക് ആദായ നികുതി ഇളവുള്ള വിവിധ നിക്ഷേപ മാർഗങ്ങളിൽ ഉചിതമായവ തിരഞ്ഞെടുക്കാവുന്നതാണ്. അത്തരം നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ടവ പരിചയപ്പെടാം.

മികച്ച പ്രകടനവുമായി ഓഹരി ബന്ധിത സേവിംഗ്‌സ് സ‌്കീമുകൾ (ഇ.എൽ.എസ്.എസ്)

നിക്ഷേപകർക്ക് മികച്ച വരുമാനം നൽകി ശ്രദ്ധേയ പ്രകടനമാണ് ഓഹരി ബന്ധിത സേവിംഗ്‌സ് സ്‌കീമുകൾ(ഇ.എൽ.എസ്.എസ്) കാഴ്ചവക്കുന്നത്.നികുതിയിളവിന് അർഹമായ മ്യൂച്വൽ ഫണ്ടാണിത്. അഞ്ച് വർഷമായി പ്രതിവർഷം ശരാശരി 19.39 ശതമാനം വരുമാനമാണ് മൂന്ന് വർഷം ലോക്ക് ഇൻ കാലയളവുള്ള ഈ പദ്ധതികൾ നിക്ഷേപകർക്ക് നൽകിയത്.
വിപണിയിലെ തിരുത്തൽ ശക്തമായതിനാൽ മുൻനിര ഓഹരികളിൽ നിക്ഷേപിക്കുന്ന ഈ ഫണ്ടുകൾക്ക് സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.സുതാര്യതയും സുരക്ഷിതത്വവും മറ്റ് ഓഹരി അധിഷ്ഠിത മൂച്വൽ ഫണ്ടുകളേക്കാൾ ഭേദമാണ് എന്നത് ഇതിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഇവയുടെ കൈകാര്യ ചാർജുകളും കുറവാണ്.
ഇ.എൽ.എസ്.എസ് ഫണ്ടുകൾ നികുതി ലാഭിക്കുന്നതിനൊപ്പം നികുതി രഹിത നേട്ടമുണ്ടാക്കാനും സഹായിക്കുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ഓഹരികളിൽ നിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന്മേലുള്ള നികുതി 12.5 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ നികുതി ഒഴിവാകുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360