
കൊച്ചി: റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ സിവിൽ എൻജിനിയർമാർക്കായി വർമ്മ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്‌കിൽ ബ്രിഡ്ജ്, സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. വർമ്മ ഹോംസ് മാനേജിംഗ് ഡയറക്ടർ കെ അനിൽ വർമ്മ, ആർക്കിടെക്ട് പ്രൊഫ. ബി.ആർ. അജിത്, ഡോ. മിനി വർമ്മ, വൈശാഖ് വർമ്മ എന്നിവർ പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എൻജിനിയറിംഗ്, ഐ.ടി.ഐ, ഡിപ്ലോമയുള്ള യുവതീ,യുവാക്കൾക്ക് റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിൽ ജോലി പരിചയം നൽകുന്ന പദ്ധതി സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ അറിയിച്ചു.
കെട്ടിട നിർമ്മാണ മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തിപരിചയമുള്ള സിവിൽ എൻജിനീയറിംഗ്, ഐ.ടി.ഐ ഡിപ്ലോമയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ആറുമാസത്തെ പദ്ധതി പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കും.
വർമ്മ ഹോംസിന്റെ നിർമ്മാണം പുരോഗമിക്കുന്ന 15 പ്രൊജക്ടുകളിൽ ശനിയാഴ്ച ദിവസങ്ങളിലെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രമുഖ സ്ഥാപനങ്ങളിൽ വേഗത്തിൽ ജോലി നേടാനാകും. തുടക്കത്തിൽ സിവിൽ എഞ്ചിനീയറിംഗ് മേഖലയിലെ ഉദ്യോഗാർഥികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി മറ്റ് പ്രൊഫഷണൽ മേഖലകളിലേക്കും വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |