
കോയമ്പത്തൂർ: കോയമ്പത്തൂർ റോട്ടറി ക്ലബിന്റെ കഴിഞ്ഞ വർഷത്തെ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം വാക്കറൂ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വി. നൗഷാദിന് സമ്മാനിച്ചു. ദീർഘദർശനമുള്ള നേതൃത്വവും പാദരക്ഷാ വ്യവസായത്തിലെ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. കോയമ്പത്തൂരിൽ നടന്ന ചടങ്ങിൽ പ്രിക്കോൾ ലിമിറ്റഡ് ചെയർമാൻ വനിത മോഹൻ പങ്കെടുത്തു. മികവിനായി സമർപ്പണത്തോടെ മുന്നേറുന്ന ബ്രാൻഡിന്റെ യാത്രയിൽ വാക്കറൂവിന്റെ സ്വന്തം നഗരത്തിൽ പുരസ്‌കാരം നേടുന്നതിൽ സന്തോഷമുണ്ടെന്ന് വി. നൗഷാദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |