SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

നിക്ഷേപകർക്ക് കറുത്ത തിങ്കൾ

equity-market

എച്ച്.എം.പി.വി ആശങ്കയിൽ വിപണി മൂക്കുകുത്തി

കൊച്ചി: ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ്(എച്ച്.എം.പി.വി) വ്യാപന ആശങ്കകളേറിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളിലെ അനശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഓഹരികളിൽ വില്പന സമ്മർദ്ദം രൂക്ഷമാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1,258.12 പോയിന്റ് നഷ്‌ടത്തോടെ 77,964.99ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 388.70 പോയിന്റ് ഇടിഞ്ഞ് 23,616.05ൽ വ്യാപാരം പൂർത്തിയാക്കി. മുൻനിര ഓഹരികൾക്കൊപ്പം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത ഇടിവ് നേരിട്ടു. ഇന്ത്യയിൽ എച്ച്.എം.പി.വി രോഗബാധ കണ്ടെത്തിയെന്ന വാർത്തകളാണ് വിപണിക്ക് കടുത്ത തിരിച്ചടിയായത്.

മെറ്റൽ, റിയൽറ്റി, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ട്രെന്റ്, ടാറ്റ സ്‌റ്റീൽ, ബി.പി.സി.എൽ, എൻ.ടി.പി.സി, അദാനി എന്റർപ്രൈസസ് തുടങ്ങിയവയുടെ ഓഹരി വിലയിൽ അഞ്ച് ശതമാനത്തിനടുത്ത് നഷ്‌ടമുണ്ടായി. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി കനത്ത നഷ്‌ടം നേരിടുന്നത്.

ആശങ്കകളേറുന്നു

1. കൊവിഡ് കാലത്തിന് സമാനമായ സാഹചര്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന ആശങ്ക ശക്തമാകുന്നു

2. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം കയറ്റുമതി മേഖലയെ ബാധിച്ചേക്കും

3. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനികളുടെ ലാഭവും വിറ്റുവരവും കുറഞ്ഞേക്കും

4. ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു

നിക്ഷേപകരുടെ നഷ്‌ടം 9.5 ലക്ഷം കോടി രൂപ

രൂപ നിലയില്ലാ കയത്തിൽ

ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്നലെയും റെക്കാഡ് ഇടിവ് സൃഷ്‌ടിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ നഷ്‌ടവുമായി 85.83ൽ അവസാനിച്ചു. എച്ച്.എം.പി.വി രോഗ വ്യാപന ആശങ്കകളും അമേരിക്കൻ ബാേണ്ടുകളുടെ മികച്ച പ്രകടനവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിന് പ്രിയം വർദ്ധിപ്പിച്ചു. തുടർച്ചയായ പത്താം ദിവസമാണ് രൂപ റെക്കാഡ് ഇടിവ് നേരിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360