
കൊച്ചി: പതഞ്ജലിയുടെ മുപ്പതാം വാർഷികത്തിൽ പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിപ്ളവകരമായ നടപടികളെടുക്കുമെന്ന് ബാബാ രാംദേവ് വ്യക്തമാക്കി. ഇന്ത്യൻ വിദ്യാഭ്യാസ ബോർഡിനെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം സ്കൂളുകളുമായി ബന്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അക്ഷരങ്ങൾ മാത്രമല്ല ഇന്ത്യയുടെ അന്തസത്തയെ കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് ബാബ രാംദേവ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപയാണ് പതഞ്ജലി ഇതുവരെ മുടക്കിയിട്ടുള്ളത്. പതഞ്ജലിയുടെ ദേശ വ്യാപകമായിട്ടുള്ള ആറായിരം പ്രവർത്തകർ യോഗപീഠത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ പങ്കെടുത്തു.
യോഗയെ ജനകീയമാക്കിയ വിപ്ളവത്തിന് ശേഷം പുതിയ ഉയരങ്ങൾ കീഴടക്കാൻ പതഞ്ജലി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ വിപ്ളവകരമായ ഇടപെടലുകൾ നടത്താനാണ് പതഞ്ജലി ഒരുങ്ങുന്നത്. ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |