SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

ഇ. വൈ ജി.ഡി.എസ് കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു

global

കൊച്ചി: പ്രമുഖ ആഗോള പ്രൊഫഷണൽ സേവന കമ്പനിയായ ഇ. വൈ ഗ്ലോബൽ ഡെലിവറി സർവീസസ് (ഇ. വൈ ജി.ഡി.എസ്) കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു. കേരളത്തിലെ ജീവനക്കാരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കമ്പനിയുടെ ഗ്ളോബൽ വൈസ് ചെയർ അജയ് ആനന്ദ് പറഞ്ഞു. നിലവിൽ ഇ. വൈ ജി.ഡി.എസ് കേരളത്തിൽ 10,000 ജീവനക്കാരാണുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിദ്ധ്യമുണ്ട്.

കൊച്ചിയിൽ കാക്കനാടുള്ള പ്രസ്റ്റീജ് സൈബർ ഗ്രീനിൽ കമ്പനിയുടെ പുതിയ ഓഫിസ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. കൊച്ചിയിലെ നാലാമത്തെ ഓഫീസാണിത്. കേരളത്തിലെ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള യുവാക്കളെ കണ്ടെത്തുന്നതിനും നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അജയ് ആനന്ദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360