
കൊച്ചി: ഭീമ ജൂവൽസിന്റെ ഡയമണ്ട് ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡറായി ശോഭിത ധൂലിപാലയെ നിയമിച്ചു. സ്വർണാഭരണ വില്പന രംഗത്ത് നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള ഭീമ ജൂവൽസിന്റെ "ഷൈൻ ബ്രൈറ്റർ ആസ് യു ഇവോൾവ്" എന്ന ഏറ്റവും പുതിയ ക്യാമ്പയിനാലാണ് ശോഭിത ധൂലിപാല ബ്രാൻഡ് അംബാസഡറാകുന്നതെന്ന് ഭീമ മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു, ഭീമ ബ്രാൻഡിനെ നിർവചിക്കുന്ന മൂല്യങ്ങളെ മനോഹരമായി ശോഭിത ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീമ ജൂവൽസ് കുടുംബത്തിന്റെ ഭാഗമാകുന്നതിൽ ആവേശമുണ്ടെന്ന് ശോഭിത ധൂലിപാല പറഞ്ഞു. ഭീമ ജ്യൂവൽസ് പ്രതിനിധീകരിക്കുന്ന സ്ഥിരോത്സാഹത്തിന്റെയും ചാരുതയുടെയും മനോഹാരിത ഉൾക്കൊള്ളുന്ന ആകർഷകമായ ടെലിവിഷൻ പരസ്യത്തോടെ “ഷൈൻ ബ്രൈറ്റർ ആസ് യു ഇവോൾവ്” പ്രചാരണം ഇപ്പോൾ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |