SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

ആഗോള തുറമുഖ കമ്പനികളുടെ പട്ടികയിൽ അദാനി പോർട്ട്സ്

adani

കൊച്ചി: കപ്പൽ ഗതാഗത, അനുബന്ധ അടിസ്ഥാന സൗകര്യ വികസന കമ്പനികളുടെ ആഗോള പട്ടികയിലെ മുൻനിരയിൽ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഇടംപിടിച്ചു. എസ് ആൻഡ് പി ഗ്ളോബൽ കോർപ്പറേറ്റ് സസ്റ്റയിനബിലിറ്റി അസസ്‌മെന്റ് തയ്യാറാക്കിയ പ്രമുഖ തുറമുഖങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയും അദാനി പോർട്ട്‌സാണ്. സാമൂഹിക ഇടപെടൽ, ഭരണ നിർവഹണം, സാമ്പത്തിക മുന്നേറ്റം, സുതാര്യത തുടങ്ങിയവ കണക്കിലെടുത്താണ് അദാനി പോർട്ട്സിനെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്ട്സിന്റെ കീഴിൽ തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര ടെർമിനൽ ഉൾപ്പെടെ 13 തുറമുഖങ്ങളാണ് പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360