SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ദുബായിയിലും സൗദിയിലും വിപുലീകരണത്തിന് ഐ.ജി.ജെ

jems

കൊച്ചി: സഫാ ഗ്രൂപ്പിന്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജെംസ് ആൻഡ് ജൂവലറി (ഐ.ജി.ജെ) സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും. ജുവലറി നിർമ്മാണം, വിപണനം എന്നിവയിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്.

പത്തുവർഷത്തിനിടെ 12,000 പേർക്ക് പരിശീലനം നൽകി ആഗോളതലത്തിൽ തൊഴിൽ നൽകാൻ കഴിഞ്ഞതായി ചെയർമാൻ കെ.ടി.എം.എ സലാം പറഞ്ഞു. ഡിപ്ളോമ, ഡിഗ്രി കോഴ്സുകൾക്ക് പുറമെ എം.ബി.എയും ആരംഭിക്കും. ബാങ്ക് ഉദ്യോഗസ്ഥർക്കുൾപ്പെടെ

പരിശീലനം നൽകുന്നുണ്ട്. ഡയമണ്ട് ടെസ്റ്റിംഗ് ലാബുകൾ, ഹാൾമാർക്കിംഗ് സെന്റർ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

മലപ്പുറത്തെ ഇൻകെൽ ഗ്രീൻസ് എജ്യൂസിറ്റി ആസ്ഥാനമായ ഐ.ജി.ജെക്ക് നാഷണൽ സ്‌കിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) അഫിലിയേഷനുണ്ട്. സർക്കാർ പരിശീലന പരിപാടികളായ അസാപ്, എൻ.യു.എൽ.എം, കെയ്‌സ്, യുവകേരളം എന്നിവയുടെ പരിശീലന പങ്കാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, IGJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360