SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

വ്യാവസായിക ഉത്പാദനം മെച്ചപ്പെടുന്നു

industrial

വ്യാവസായിക ഉത്പാദന സൂചിക 5.2 ശതമാനം ഉയർന്നു

കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം നവംബറിൽ ആറ് മാസത്തെ ഉയർന്ന തലമായ 5.2 ശതമാനത്തിലെത്തി. കൺസ്യൂമർ ഡ്യൂറബിൾസ്, കാപ്പിറ്റൽ ഗുഡ്‌സ് എന്നിവയുടെ ഉത്പാദനത്തിലെ ഉണർവാണ് ആശ്വാസമായത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 17 ശതമാനം വിഹിതമുള്ള മാനുഫാക്ചറിംഗ് രംഗത്ത് 5.8 ശതമാനം വളർച്ചയുണ്ടായി. വൈദ്യുതിയിൽ 4.4 ശതമാനവും ഖനന രംഗത്ത് 1.9 ശതമാനവും വളർച്ച നേടി. ഗ്യഹോപകരണങ്ങളും വാഹനങ്ങളും അടങ്ങുന്ന കൺസ്യൂമർ ഡ്യൂറബിൾസ് രംഗത്ത് 13.1 ശതമാനം ഉത്പാദന വർദ്ധനയുണ്ടായി. മാനുഫാക്ചറിംഗ് പ്ളാന്റ്‌സ്, മെഷീനറി എന്നിവ അടങ്ങിയ കാപ്പിറ്റൽ ഗുഡ്‌സ് എന്നിവയിലെ ഉത്പാദന വളർച്ച ഒൻപത് ശതമാനമാണ്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തിൽ വ്യാവസായിക ഉത്പാദന സൂചികയിൽ 4.1 ശതമാനം വളർച്ചയുണ്ടായി. നവംബർ, ഡിസംബർ കാലയളവിലെ ഉത്സവ ഉപഭോഗം മെച്ചപ്പെട്ടതാണ് വ്യാവസായിക ഉത്പാദനം കൂടാൻ സഹായിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360