SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ജീവനക്കാർക്ക് വെൽനെസ് പദ്ധതിയുമായി ബി.ഒ.ബി

bob

കൊച്ചി: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ക്ഷേമ ആശ്വാസ നടപടികൾ ഒരുക്കുന്നതിന് രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ(ബി.ഒ.ബി) പുതിയ പദ്ധതി നടപ്പാക്കുന്നു. വൈകാരിക, മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച് 75,000 ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പദ്ധതി സഹായിക്കും. ജീവനക്കാരുടെ സമ്മർദ്ദങ്ങളും ആശങ്കകളും കുറയ്ക്കുന്നതിന് ട്രൂവർത്ത് വെൽനെസുമായി ചേർന്ന് വിദഗ്ദ്ധരുടെ കൗൺസിലിംഗ് ഏർപ്പെടുത്തുന്നതിനാണ് ഒരുങ്ങുന്നത്. ഇരുപത്തിനാല് മണിക്കൂറും നേരിട്ടോ ഓൺലൈനായോ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സേവനം ഉപയോഗപ്പെടുത്താം. ഇതിനായി ഒരുക്കിയിട്ടുള്ള മൊബൈൽ ആപ്പിൽ വെൽനസ് അസസ്‌മെന്റ്, മൂഡ് ട്രാക്കർ, നിർമ്മിത ബുദ്ധിയിലധിഷ്‌ഠിതമായ വെർച്വൽ തെറാപ്പി എന്നിവ ലഭ്യമാകും.

ഇന്ത്യയിൽ ജീവനക്കാർക്കായി ഇത്തരമൊരു സംവിധാനമൊരുക്കുന്ന ആദ്യ ബാങ്കാണ് ബാങ്ക് ഒഫ് ഇന്ത്യയെന്ന് എച്ച് ആർ ആൻഡ് മാർക്കറ്റിംഗ് ചീഫ് ജനറൽ മാനേജർ ഷൈലേന്ദ്ര സിംഗ് പറഞ്ഞു. കോർപ്പറേറ്റ് സംസ്കാരത്തിൽ ജീവനക്കാരുടെ വെൽനെസിന് ഏറെ പ്രാധാന്യം നൽകുന്ന സാഹചര്യമാണ് ഉയർന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360