
കൊച്ചി: സ്ഥിര നിക്ഷേപങ്ങളിൽ നിന്നും അത്യാവശ്യ സമയത്ത് പിഴയില്ലാതെ പണം പിൻവലിക്കാൻ കഴിയുന്ന സൗകര്യങ്ങളോടെ ബാങ്ക് ഒഫ് ബറോഡ(ബി.ഒ.ബി) പുതിയ പദ്ധതി അവതരിപ്പിച്ചു. എഫ്.ഡി നിക്ഷേപങ്ങൾ പൂർണമായും ക്ളോസ് ചെയ്യാതെ അതിലെ പണം അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ശേഷിക്കുന്ന തുകയ്ക്ക് പദ്ധതി അനുസരിച്ചുള്ള പലിശ ലഭിക്കും. അയ്യായിരം രൂപ മുതൽ ഈ പദ്ധതിയിലൂടെ സ്ഥിര നിക്ഷേപം നടത്താം. എസ്.ബി അക്കൗണ്ടിലുള്ള വലിയ തുക സ്ഥിര നിക്ഷേപമാക്കി മാറ്റി ഉയർന്ന വരുമാനം നേടാനും അത്യാവശ്യ സമയത്ത് ഉപയോഗിക്കാനും ഈ സംവിധാനം സഹായിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഒരു വർഷം വരെ കാലാവധി പൂർത്തിയാക്കിയാൽ പിഴ ചാർജ് ഈടാക്കില്ലെന്ന് ബാങ്ക് ഒഫ് ബറോഡ വക്താവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |