SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

ദു​ബാ​യ് ​ഡ്യൂ​ട്ടി​ ​ഫ്രീ​യി​ൽ​ ​ യു​.പി​.ഐ​ ​പേ​യ്‌​മെ​ന്റ് ​സൗ​ക​ര്യം

upi

കൊ​ച്ചി​:​ ​നാ​ഷ​ണ​ൽ​ ​പേ​യ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​(​എ​ൻ.​പി.​സി.​ഐ​)​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​ഭാ​ഗ​മാ​യ​ ​എ​ൻ​പി​സി​ഐ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പേ​യ്‌​മെ​ന്റ്‌​സ് ​ലി​മി​റ്റ​ഡ് ​(​എ​ൻ.​ഐ.​പി.​എ​ൽ​)​ ​ഇ​ന്ത്യ​ൻ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​യു.​എ.​ഇ​യി​ലെ​ ​ക്യു.​ആ​ർ​ ​അ​ധി​ഷ്ഠി​ത​ ​മ​ർ​ച്ച​ന്റ് ​പേ​യ്‌​മെ​ന്റ് ​നെ​റ്റ്‌​വ​ർ​ക്കി​ലൂ​ടെ​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ത്താ​നു​ള്ള​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്നു.​ ​യു.​എ.​ഇ​യി​ലെ​ ​മാ​ഗ്‌​നാ​റ്റി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​മാ​ഗ്‌​നാ​റ്റി​യു​ടെ​ ​പോ​യി​ന്റ് ​ഓ​ഫ് ​സെ​യി​ൽ​ ​(​പി.​ഒ.​എ​സ്)​ ​ടെ​ർ​മി​ന​ലു​ക​ൾ​ ​വ​ഴി​യാ​ണ് ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ത്.
ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ദു​ബാ​യ് ​ഡ്യൂ​ട്ടി​ ​ഫ്രീ​യി​ൽ​ ​ല​ഭ്യ​മാ​കു​ന്ന​ ​ഈ​ ​സേ​വ​നം​ ​പി​ന്നീ​ട് ​റീ​ട്ടെ​യി​ൽ,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ഗ​താ​ഗ​തം,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​തു​ട​ങ്ങി​യ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലും​ ​ല​ഭി​ക്കും.
യു.​എ.​ഇ​യി​ൽ​ ​യു.​പി.​ഐ​ ​സ്വീ​കാ​ര്യ​ത​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ചു​വ​ടു​വ​യ്പ്പാ​ണ് ​മാ​ഗ്‌​നാ​റ്റി​യു​മാ​യു​ള്ള​ ​പ​ങ്കാ​ളി​ത്ത​മെ​ന്ന് ​എ​ൻ.​പി.​സി.​ഐ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ചീ​ഫ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​റി​തേ​ഷ് ​ശു​ക്ല​ ​പ​റ​ഞ്ഞു.​ ​എ​ൻ.​പി.​സി.​ഐ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലു​മാ​യു​ള്ള​ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ ​ഡി​ജി​റ്റ​ൽ​ ​പേ​യ്‌​മെ​ന്റു​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​ഇ​ന്ത്യ​ൻ​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​എ​ൻ.​ആ​ർ.​ഐ​ക​ൾ​ക്കും​ ​ത​ട​സ​മി​ല്ലാ​ത്ത​ ​സേ​വ​ന​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​മാ​ഗ്‌​നാ​റ്റി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​പെ​യ്‌​മെ​ന്റ് ​സൊ​ലൂ​ഷ്യ​ൻ​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​സ​ലിം​ ​അ​വാ​ൻ​ ​പ​റ​ഞ്ഞു.​ ​എ​ൻ.​പി.​സി.​ഐ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലു​മാ​യു​ള്ള​ ​മാ​ഗ്‌​നാ​റ്റി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ​അ​നാ​യാ​സ​വും​ ​സു​ര​ക്ഷി​ത​വു​മാ​യ​ ​പ​ണ​മി​ട​മാ​ട് ​ന​ട​ത്താ​നാ​കു​മെ​ന്ന് ​ദു​ബാ​യ് ​ഡ്യൂ​ട്ടി​ ​ഫ്രീ​ ​സി​ഇ​ഒ​ ​ര​മേ​ശ് ​സി​ദാം​ബി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360