SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

അ​ദാ​നി​ ​ഓ​ഹ​രി​ക​ളി​ൽ​ ​കു​തി​ച്ചു​ക​യ​റ്റം

adani

മും​ബ​യ് ​:​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​സ​ർ​ച്ച് ​പി​രി​ച്ചു​വി​ടാ​നു​ള്ള​ ​തീ​രു​മാ​നം​ ​സ്ഥാ​പ​ക​ൻ​ ​നേ​റ്റ് ​ആ​ൻ​ഡേ​ഴ്സ​ൺ​ ​പ്ര​ഖ്യാ​പി​ച്ച് ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ഓഹരിവിപണിക​ളി​ൽ​അ​ദാ​നി​ ​ഗ്രൂ​പ്പുക​ക​ളു​ടെ​ ​വി​ല​ ​​​കു​ത്ത​നെ​ ​ഉ​യ​ർ​ന്നു.​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​അ​ദാ​നി​ ​ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രെ​ ​ക്യാ​മ്പ​യി​ന് ​തു​ട​ക്ക​മി​ട്ടി​രു​ന്നു.​​
തെ​ളി​വു​ക​ളി​ല്ലാ​തെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​വി​ധി​ ​ക​മ്പ​നി​ക്ക് ​ആ​ശ്വാ​സ​മാ​യെ​ങ്കി​ലും​ ​പൊ​തു​ജ​ന​ ​മ​ദ്ധ്യ​ത്തി​ൽ​ ​ത​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​പൂ​ർ​ണ​മാ​യി​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​അ​ദാ​നി​ ​ഗ്രൂ​പ്പു​ക​ൾ​ക്ക് ​ക​ഴി​ഞ്ഞി​രുന്നില്ല.

രാജ്യത്തെ ഉലച്ച ഹി​ൻ​ഡ​ൻ​ബ​‍​ർ​ഗ് ​റി​പ്പോ​ർ​ട്ടുകൾ ​

2023​ൽ ​ഓ​ഹ​രി​വി​പ​ണി​യി​ൽ​ ​കൃ​ത്രി​മ​ത്വം​ ​കാ​ട്ടു​ന്നു​വെ​ന്ന​ ​അ​ദാ​നി​ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രെ​ ​ഹി​ൻ​ഡ​ൻ​ബ​‍​ർ​ഗ് ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വ​ന്നു.​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നി​ഷേ​ധി​ച്ചെ​ങ്കി​ലും​ 72​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​ന​ഷ്ട​മാ​ണ് ​അ​ദാ​നി​ ​ക​മ്പ​നി​ക​ൾ​ക്ക് ​വ​രു​ത്തി​വ​ച്ച​ത്.​ ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ ​സ്വ​കാ​ര്യ​ആ​സ്തി​യി​ൽ​ ​ത​ന്നെ​ 100​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ന്റെ​ ​ഇ​ടി​വു​ണ്ടാ​യി.​ ​നി​ക്ഷേ​പ​ക​ർ​ ​കൂ​ട്ട​ത്തോ​ടെ​ ​അ​ദാ​നി​ഗ്രൂ​പ്പു​ക​ളെ​ ​കൈ​യൊ​ഴി​ഞ്ഞ​തോ​ടെ​ ​വി​ല​ ​പ​കു​തി​യോ​ള​മി​ടി​ഞ്ഞു.

2024​ൽ ​അ​ദാ​നി​യു​ടെ​ ​വി​ദേ​ശ​ക​മ്പ​നി​ക​ളു​മാ​യി​ ​പ​ണ​മി​ട​പാ​ടു​ണ്ടെ​ന്ന​ത​ട​ക്കം​ ​സെ​ബി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മാ​ധ​ബി​ ​പു​രി​ ​ബു​ച്ചി​നും​ ​ഭ​‍​ർ​ത്താ​വ് ​ദാ​വ​ൽ​ ​ബു​ച്ചി​നും​ ​എ​തി​രെ​ ​ക​ടു​ത്ത​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ഓ​ഗ​സ്റ്റിൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​ഉ​ന്ന​യി​ച്ചു.​ ​ഇ​ത് ​മാ​ധ​ബി​യും​ ​ദാ​വ​ൽ​ ​നി​ഷേ​ധി​ച്ചു.​ ​മുന്നേറ്രപാതയിലായിരുന്ന ഓഹരിവിപണിയിൽ വലിയ അനക്കം സൃഷ്ടിച്ചില്ലെങ്കിലും ആരോപണം രാ​ജ്യ​ത്തി​ന്റെ​​​ ​രാ​ഷ്ട്രീ​യ​മേ​ഖ​ല​യെ​ ​​ഉ​ല​ച്ചു.​ ​

അ​ദാ​നി​ ​എ​ന്റ​ർ​പ്രൈ​സ​സ് ​ 4.16​%​ ​ 2427​ ​രൂപ
അ​ദാ​നി​ ​പോ​ർ​ട്ട്സ് ​ ​ 3.61​%​ ​ 1150​ ​രൂപ
അ​ദാ​നി​ ​പ​വ​ർ​ ​ 4.79​ ​%​ ​ ​ 563 ​രൂപ
അ​ദാ​നി​ ​എ​ന​ർ​ജി​ ​സൊ​ല്യൂ​ഷ​ൻ​സ് ​ 2.5​ ​%​ 792.5​ ​രൂപ
അ​ദാ​നി​ ​ഗ്രീ​ൻ​ ​എ​ന​ർ​ജി 4.91​%​ ​ 1070​ ​രൂപ
അ​ദാ​നി​ ​ടോ​ട്ട​ൽ​ ​ഗ്യാ​സ് ​ 3.8​ ​%​ ​ 673 ​രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360