
കൊച്ചി: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതോടെ ക്രിപ്റ്റോ കറൻസികളുടെ തലവര തെളിയുന്നു. ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപായി ഡൊണാൾഡ് ട്രംപ് സ്വന്തമായി അവതരിപ്പിച്ച ട്രംപ് കോയിനിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ അവതരിപ്പിച്ച $Trump മീം കോയിനിന്റെ മൂല്യത്തിൽ രണ്ട് മണിക്കൂറിനുള്ളിൽ 4,200 ശതമാനം വർദ്ധനയുണ്ടായിരുന്നു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ ക്രിപ്റ്റോയുടെ വിവരം ട്രംപ് അറിയിച്ചത്. നിലവിൽ ഇവയുടെ മൂല്യം 600 കോടി ഡോളറാണ്. ബ്ളോക്ക് ചെയിൻ, ക്രിപ്റ്റോ പ്ളാറ്റ്ഫോമായ സൊളാനയിലാണ് പുതിയ നാണയം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ നാണയമായ ബിറ്റ്കോയിൻ നിലവിൽ ഒരു ലക്ഷം ഡോളറിനടുത്തുള്ള വിലയിലാണ് വ്യാപാരം നടത്തുന്നത്. വരും ദിവസങ്ങളിലും ക്രിപ്റ്റോയ്ക്ക് പ്രിയമേറാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |