
തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്‌ള‌്യു.ഇ.എഫ്) വാർഷിക യോഗത്തിൽ പങ്കെടുക്കാനായി വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇന്നലെ പുറപ്പെട്ടു. രാജ്യാന്തര വിഷയങ്ങളിലെ ചർച്ചകൾക്കായി സർക്കാർ, ബിസിനസ്, സിവിൽ വിഭാഗങ്ങളിലെ നേതാക്കൾ ഒരുമിച്ച് പങ്കെടുക്കുന്ന വേദിയാണിത്. വിപുലമായ ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമാണ് കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത്.
പൊതു- സ്വകാര്യ സഹകരണത്തിനുള്ള രാജ്യാന്തര സംഘടനയാണ് ലോക സാമ്പത്തിക ഫോറം. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉൾക്കൊള്ളാനും സുസ്ഥിരത പ്രോത്സാഹിപ്പിച്ച് പരിഹാര മാർഗങ്ങൾ വികസിപ്പിക്കാനും ദാവോസിൽ എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന വാർഷിക യോഗമാണിത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ധനകാര്യ വകുപ്പ് സെക്രട്ടറി എ.ജയതിലക്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ എന്നിവരും സംഘത്തിലുണ്ട്. 25ന് മന്ത്രിയും സംഘവും തിരിച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |