SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

ലോകം കീഴടക്കാൻ ഇന്ത്യൻ വാഹന വിപണി

creta

ഭാരത് മൊബിലിറ്റി ഗ്ളോബൽ ഓട്ടോ എക്സ്‌പോയിൽ മികച്ച പ്രതികരണം

കൊച്ചി: ലോകത്തിന്റെ വാഹന ഉത്പാദന ഹബായി ഇന്ത്യയെ മാറ്റുന്ന തരത്തിൽ പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ളോബൽ ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചു. വൈദ്യുതി വാഹന വിപണിയിൽ ഇന്ത്യ വലിയ ശക്തിയായി മാറുന്നുവെന്നാണ് പ്രദർശനത്തിൽ കമ്പനികളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വാഹന ഉത്പാദനത്തിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഇ.വിയുമായി ബി.വൈ.ഡി

ചൈനീസ് കമ്പനിയാ ബി.വൈ.ഡി 25 മുതൽ 45 ലക്ഷം രൂപ വരെ വിലയുള്ള പുതിയ വൈദ്യുതി വാഹനമാണ് ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ചത്. സീലയൺ 7 എന്ന എസ്.യു.വി വിപണിയിൽ വലിയ വിപ്ളവം സൃഷ്‌ടിച്ചേക്കും. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. 82.56 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള വാഹനത്തിന് 11 എയർബാഗുകളുണ്ട്.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്

ഹ്യുണ്ടായ് ക്രെറ്റയുടെ പരിഷ്‌കരിച്ച ഇലക്‌ട്രിക്കിന്റെ പതിപ്പിന് 17.99 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. ഒറ്റ ചാർജിൽ 473 കിലോമീറ്റർ ഓടും. അതിവേഗം മികച്ച വേഗത കൈവരിക്കാനാകും. പ്രീമിയം മോഡലിന് 20 ലക്ഷം രൂപയ്ക്ക് അടുത്താകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360