SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മാരുതി: 'ഇ- വിറ്റാര' ഈ വർഷം വിപണിയിലെത്തും

vitara

കൊച്ചി: വൈദ്യുതവാഹന രംഗത്തേക്ക് മാരുതി സുസുകിയുടെ കാൽവെപ്പായി ഇ-വിറ്റാര പുറത്തിറക്കി. ന്യൂഡൽഹിയിൽ നടക്കു ന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഏറെക്കാലമായി ഏവരും കാത്തിരിക്കുന്ന വാഹനത്തിൻെറ അവതരണം നടന്നത്. 49, 61 കിലോവാട്ടുള്ള ബാറ്ററിയുമായാണ് ഇ-വിറ്റാര വരുന്നത്. വലിയ ബാറ്ററി വേരിയന്റിന് ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റെയ്ഞ്ച് ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ഓൾ വീൽ ഡ്രൈവും ഇതിൽ വരുന്നുണ്ട്. നെക്‌സയിലൂടെയാണ് വാഹനം വിൽക്കുക. എല്ലാ നെക്‌സ ഷോറൂമുകളിലും ചാർജിംഗ് സ്റ്റേഷനും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡായി ഏഴ് എയർബാഗുകളുണ്ട്. അതോടൊപ്പം അഡാസ് ലെവൽ-2 സുരക്ഷാ സംവിധാനവും വാഹനത്തിനുണ്ട്. ഈ വർഷം വാഹനം വിപണിയിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360