SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

കിയ ഇ.വി 6 ബുക്കിംഗ് ആരംഭിച്ചു

kia

• പുതിയ ഇ.വി 6ൽ അഞ്ച് അധിക സവേശേഷ ഫീച്ചറുകൾ
• 650 കിലോമീറ്ററിലേറെ റേഞ്ച്

ഇലക്ട്രിക് വാഹന എൻഞ്ചിനീയറിംഗിൽ പുതിയ നിലവാരം

കൊച്ചി: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ പുതിയ ഇ.വി 6 അവതരിപ്പിച്ചു. കാറുകളുടെ ബുക്കിംഗ് ആരംഭിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന ഇ.വി 6ൽ സുരക്ഷയും ഡ്രൈവർക്ക് പിന്തുണ നൽകുന്ന 27 നൂതന സവിശേഷതകളുണ്ട്. മുൻ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ അധികമായി ഒരുക്കിയിട്ടുണ്ട്.

കിയയുടെ മുൻനിര മോഡലായ ഇ.വി 9ന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇതിലുണ്ടാകും.

99.8 കിലോവാട്ട് ബാറ്ററിയാണ് കരുത്ത് പകരുന്നത്, ഒരു ചാർജിൽ 561 കിലോമീറ്റർ വരെ യാത്ര വാഗ്ദാനം ചെയ്യുന്നു. 350 കിലോവാട്ട് ഡി.സി ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനകം 10 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം.

ഇന്ത്യയുടെ സുസ്ഥിരവും നൂതനവുമായ ഗതാഗത ആവാസവ്യവസ്ഥയ്ക്കുള്ള കാഴ്ചപ്പാടിനെ പിന്തുണക്കുന്നതും വാഹന വ്യവസായത്തിൽ മികവുറ്റ വളർച്ച വ്യക്തമാക്കുന്നതുമാണ് ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലെ തങ്ങളുടെ പങ്കാളിത്തമെന്ന് കിയ അധികൃതർ പറഞ്ഞു.

സവിശേഷതകൾ

സിറ്റി, കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളിഷൻസ് അവോയിഡൻസ് അസിസ്റ്റ് സംവിധാനങ്ങളുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KIA EV6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360