
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ എക്‌സ്ട്രീം 250 ആർ, എക്‌സ് പൾസ് 210, ക്‌സൂം 160, ക്‌സൂം 125 എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. ഫെബ്രുവരിയിൽ ബുക്കിംഗ് ആരംഭിക്കുന്ന വാഹനങ്ങൾ മാർച്ച് മുതൽ ഡെലിവറി ചെയ്യും.
വില
എക്‌സ്ട്രീം 250 ആർ. - 1,79,900 രൂപ
എക്‌സ് പൾസ് 210 - 1,75,800 രൂപ
ക്‌സൂം160 - 1,48,500 രൂപ
ക്‌സൂം 125 - 86,900 രൂപ
എച്ച്.എഫ് ഡീലക്‌സ്
ഹീറോ മോട്ടോകോർപ്പ് ആദ്യത്തെ ഫ്‌ളെക്‌സ് ഇന്ധന മോട്ടോർ സൈക്കിളായ എത്തനോൾ അധിഷ്ഠിത ഹീറോ എച്ച്.എഫ് ഡീലക്‌സ് പ്രദർശിപ്പിച്ചു. ഹോണ്ടയുടെ ജയ്‌പൂരിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി (സി.ഐ.ടി) യിൽ വികസിപ്പിച്ചതാണ്. 100 സി.സി ബി.എസ് 6 എൻജിനുള്ള വാഹനം 20 ശതമാനം വരെ എത്തനോൾ മിശ്രിത ഗ്യാസോലിനിൽ പ്രവർത്തിക്കും.
വിഡ 2
ഇലക്ട്രിക് സ്കൂട്ടറായ വിഡ വി 2 പ്രദർശിപ്പിച്ചു. 2024 ഡിസംബറിൽ പുറത്തിറക്കിയ വിഡ വി 2, 96,000 രൂപയാണ് പ്രാരംഭ വില. നീക്കം ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എളുപ്പത്തിൽ ചാർജ് ചെയ്യാനും ഒരു ചാർജിന് 165 കിലോമീറ്റർ വരെ യാത്രയും ഉറപ്പാക്കുന്നു.
സർജ് എസ് 32
ഹീറോ മോട്ടോകോർപ്പിന്റെ സ്വന്തം സ്റ്റാർട്ടപ്പായ സർജിന്റെ ആദ്യത്തെ ക്ലാസ് കൺവേർട്ടബിൾ വാഹനമായ സർജ് എസ് 32 പ്രദർശിപ്പിച്ചു. വിവിധ അംഗീകാരങ്ങൾ നേടിയ സർജ് എസ് 32, ടൈം മാഗസിന്റെ 2024ലെ മികച്ച ഇന്നൊവേഷനുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
മറ്റ് വാഹനങ്ങൾ
കരിസ്മ എക്‌സ്.എം.ആർ 210 കോംബാറ്റ് എഡിഷൻ, മാവ്‌റിക് 440 പ്രോ, കരിസ്മ എക്‌സ്.എം.ആർ 250, ഉടൻ പുറത്തിറങ്ങുന്ന വിഡ സെഡ് എന്നിവയും ഹീറോയുടെ പവലിയനിൽ പ്രദർശിപ്പിച്ചു.
''ഭാരത് മൊബിലിറ്റി 2025ൽ ചലനാത്മകവും വൈവിദ്ധ്യപൂർണവുമായ നിരയാണ് ഹീറോ മോട്ടോകോർപ്പ് അഭിമാനത്തോടെ പ്രദർശിപ്പിച്ചത്.""
നിരഞ്ജൻ ഗുപ്ത
ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ
ഹീറോ മോട്ടോകോർപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |