
തിരുവനന്തപുരം: സിക്കിം സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കിഷോർ കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘം ഇന്നലെ കേരള ബാങ്കിലെത്തി. ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ അഞ്ച് വർഷത്തെ വിജയകരമായ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായാണ് സിക്കിം സംഘമെത്തിയത്.
കേരള ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർ എ.ആർ.രാജേഷ്, ജനറൽ മാനേജർ ഡോ:ആർ.ശിവകുമാർ, എന്നിവരുമായി ചർച്ച നടത്തി. കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നടത്തുന്ന വിവിധോദ്ദേശ്യ പദ്ധതികൾ മാതൃകാപരമാണെന്നും ഇവ സിക്കിമിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും ബാലരാമപുരം, നന്ദിയോട് സർവീസ് സഹകരണ ബാങ്കുകൾ സന്ദർശിച്ച സംഘം അഭിപ്രായപ്പെട്ടു. രാജ്യത്ത് സംസ്ഥാന സഹകരണ ബാങ്കുകളിൽ വായ്പ ബാക്കിനിൽപ്പ് 50,000 കോടി രൂപ കവിഞ്ഞ ആദ്യ സംസ്ഥാന സഹകരണ ബാങ്കെന്ന നിലയിൽ കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഏറെ മതിപ്പോടെയാണ് സംഘം മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |