
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി) ദക്ഷിണ മേഖല സോണിന്റെ നേതൃത്വത്തിൽ 76ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ചെന്നൈ ഓഫീസിൽ സോണൽ മാനേജർ ജി. വെങ്കട്ടരമണൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യാനന്തര കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ഉന്നമനവും ലക്ഷ്യമിട്ട് എൽ.ഐ.സി സ്വീകരിച്ച നടപടികൾ ജി. വെങ്കട്ടരമണൻ അനുസ്‌മരിച്ചു. വനിതകൾക്ക് ഭാവി രൂപപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം തുടക്കമിട്ട ബീമ ശക്തി പദ്ധതി മികച്ച പ്രതികരണമാണ് നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തിനുള്ളിൽ 60,000 പേരാണ് ബീമാ ശക്‌തിയിൽ പങ്കാളികളായത്. നിരവധി വനിതകളെ സ്വയം പര്യാപ്‌തക്കാൻ പദ്ധതി സഹായിച്ചു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലെ അംഗങ്ങൾക്കായി ആരംഭിച്ച സിംഗിൾ പ്രീമിയം ഇൻഷ്വറൻസ് ടേം പ്ളാനിലും മികച്ച പ്രതികരണം ലഭിച്ചു.
ദക്ഷിണ മേഖല സോണിൽ 7,533 കോടി രൂപയുടെ മെച്ചുറിറ്റി ക്ളെയിംമുകളും 723 കോടി രൂപയുടെ മരണ ക്ളെയിമുകളുമാണ് തീരുമാനമാക്കിയത്. വിവിധ ബിസിനസ് നേടിയതിൽ എൽ.ഐ.സി ദക്ഷിണ മേഖല സോൺ ഒന്നാം സ്ഥാനത്താണെന്നും വെങ്കട്ടരമണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |